Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിമുക്തഭട കുടുംബസംഗമം നടത്തി.
18/02/2016

കേരള സ്റ്റേററ് എക്‌സ് സര്‍വീസസ് ലീഗ് താലൂക്ക് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ വിമുക്തഭട കുടുംബസംഗമം നടത്തി. താലൂക്കിലെ അഞ്ച് യൂണിററുകളിലെയും കുടുംബങ്ങള്‍ പങ്കെടുത്ത സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.ഡി ചാക്കോ നിര്‍വഹിച്ചു. ഉല്ലല പി.എസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ എല്‍.പി സ്‌ക്കൂളില്‍ നടന്ന സംഗമത്തില്‍ താലൂക്ക് പ്രസിഡന്റ് കെ.സി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എന്‍ ആനന്ദക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന അംഗങ്ങളെയും മുഖ്യമന്ത്രിയുടെ എക്‌സലന്‍സി അവാര്‍ഡ് ജേതാവ് ശിവന്‍കുട്ടി നായരെയും താലൂക്ക് സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. ലളിത എം.നായര്‍, അഡ്വ. പി.പി മത്തായി, എന്‍.സി ചെറിയാന്‍, സി.ജെ ജോസഫ്, ജോസഫ്, കെ.കെ ശശിധരന്‍, കെ.കെ വിശ്വനാഥന്‍ നായര്‍, കെ.നാണപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.