Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോറിയിടിച്ച് വൈദ്യുതിപോസ്റ്റ് റോഡില്‍ നിലംപൊത്തി.
17/11/2015
ലോറിയിടിച്ച് വൈക്കം-വെച്ചൂര്‍ റോഡിലേക്ക് പോസ്റ്റ് ഒടിഞ്ഞുവീണ നിലയില്‍
ലോറിയിടിച്ച് വൈദ്യുതിപോസ്റ്റ് റോഡില്‍ നിലംപൊത്തി. ഇന്നലെ ഉച്ചക്ക് 1.20ന് വൈക്കം-ചേര്‍ത്തല റോഡിലെ അട്ടാറ പാലത്തിനുസമീപമുള്ള വളവിലാണ് അപകടം. പോസ്റ്റ് നിലംപൊത്തിയതിനെ തുടര്‍ന്ന് വൈദ്യുതി ലൈനില്‍നിന്ന് തീ പ്രവഹിച്ചു. 15 മിനുട്ടോളം ഗതാഗതം നിലച്ചു. അപകടം നടന്ന ഉടന്‍ ലോറിയിലുണ്ടായിരുന്നവര്‍ ചാടി രക്ഷപെട്ടു. ഒരു മിനുട്ട് ചെറിയ രീതിയില്‍ റോഡില്‍ വൈദ്യുതി പ്രവഹിച്ചെങ്കിലും പെട്ടെന്ന് ലൈന്‍ ഷോര്‍ട്ടായതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഈ പ്രദേശത്തെ വൈദ്യുതി പൂര്‍ണമായും നിലച്ചു. രാത്രിയോടെയാണ് തകരാര്‍ ഭാഗികമായി പരിഹരിച്ചത്.