Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് സമ്മേളനം നടത്തി
26/03/2019
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നടത്തിയ യാത്രയയപ്പ് സമ്മേളനം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കാനുള്ള ഇടതുനീക്കം ചെറുത്തു തോല്‍പിക്കുമെന്ന് കേരള ഇലട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി). വൈദ്യൂതി ബോര്‍ഡില്‍ ജീവനക്കാരുടെ നിലവിലുള്ള വര്‍ക്കിങ് സ്‌ട്രെങ്ത് സാങ്ഷന്‍ഡ് സ്‌ട്രെങ്ത് ആക്കുന്നതുവഴി പതിനായിത്തോളം തസ്തികള്‍ ഇല്ലാതാവുകയും ബോര്‍ഡിന്റെ ദൈനംദിന പ്രവത്തനങ്ങളെ താറുമാറാക്കുകയും ചെയ്യും. ഈ നടപടി ഉപഭോക്താക്കള്‍ ഓഫീസുകള്‍ ആക്രമിക്കുന്ന സ്ഥിതിവിശേഷം വരെ സൃഷ്ടിക്കും. അംഗീകൃത ട്രേഡ് യൂണിയനുകളുമായി യാതൊരു ചര്‍ച്ചയും നടത്താതെയാണ് കഴിഞ്ഞ ദിവസം ബോര്‍ഡ് ഉത്തരവ് ഇറക്കിയയത്. ഇതിനു മുന്‍പ് 1998ല്‍ ഇടതുഭരണത്തു തന്നെയാണ് പതിനായിരത്തോളം തസ്തികകള്‍ വെട്ടിനിരത്തിയത്. ബോര്‍ഡ് മാനേജ്‌മെന്റിന്റെയും ഇടതു സര്‍ക്കാരിന്റെയും ജനദ്രോഹ, തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോ ഭ പരിപാടികള്‍ നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ വൈക്കം ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി പി.സി പ്രസാദിന് യാത്രയയപ്പ് നല്‍കി. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍വച്ച് നടന്ന യാത്രയയപ്പ് യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സി.വി കുര്യച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അജയ് ദേവ്, കെ.പി സുരേഷ് കുമാര്‍, ശശിധരന്‍, പി.എ ഷാജി, പി.പി പ്രഭു, രാജേഷ് ബി.നായര്‍, എ.യു ജോസഫ്, പി.ആര്‍ അജേഷ്‌കുമാര്‍, കെ.എം അനില്‍കുമാര്‍എന്നിവര്‍ പ്രസംഗിച്ചു.