Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്രഖ്യാപിത വൈദ്യുതി മുടക്കം തലയാഴം സബ് റജിസ്റ്റര്‍ ഓഫിസിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.
26/03/2019

വൈക്കം: അപ്രഖ്യാപിത വൈദ്യുതി മുടക്കം തലയാഴം സബ് റജിസ്റ്റര്‍ ഓഫിസിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബാറ്ററികള്‍ പ്രവര്‍ത്തന രഹിതമാണ്. പുതിയ ബാറ്ററി സ്ഥാപിക്കുന്നതില്‍ അധികൃതര്‍ നിസംഗത പുലര്‍ത്തുകയാണെന്ന ആക്ഷേപമുണ്ട്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംവിധാനം നിലവില്‍ വന്നപ്പോള്‍ സ്ഥാപിച്ച പത്തു ബാറ്ററികളാണ് യു.പി.എസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവയില്‍ രണ്ടെണ്ണം കഴിഞ്ഞ വര്‍ഷം മാറ്റിവച്ചു. ബാക്കി എട്ടെണ്ണം പ്രവര്‍ത്തനരഹിതമാണ്. പ്രദേശത്തു വൈദ്യുതി മുടക്കം പതിവായത് ഓഫീസ് പ്രവര്‍ത്തനത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. ആധാരം രജിസ്‌ട്രേഷന്‍, ബാധ്യത സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷന്‍, ബാങ്കിന്റെ പണയ ആധാരങ്ങള്‍ എടുക്കല്‍, ആധാരത്തിന്റെ പകര്‍പ്പ് എടുക്കല്‍ എന്നിവയ്ക്കായി ദിവസങ്ങളോളം ഓഫീസ് പടി കയറി ഇറങ്ങേണ്ട ഗതികേടിലാണ് ജനം. വൈദ്യുതി മുടക്കം തുടര്‍ക്കഥയായതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഓഫീസിനു മുന്നില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. തകരാറിലായ ബാറ്ററികള്‍ മാറ്റി പുതിയ ബാറ്ററികള്‍ സ്ഥാപിച്ച് ഓഫിസിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.