Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി. വി. പുരം തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി
25/03/2019
ടി.വി പുരം തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ടി. വി. പുരം തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റി. ക്ഷേത്രം ശാന്തിമാരായ ഉണ്ണി പൊന്നപ്പന്‍, ഷിജു പവിത്രന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ശ്രീകോവിലില്‍ വച്ച് കൊടിക്കൂറയിലേക്ക് ദേവചൈതന്യം ആവാഹിച്ചു ചേര്‍ത്തശേഷം അനുഷ്ഠാന വാദ്യങ്ങളോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. അത്താഴപൂജയ്ക്ക് ശേഷം കൊടിയേറ്റ് സദ്യയും നടത്തി. ക്ഷേത്രം പ്രസിഡന്റ് രാജഗോപാലന്‍ നായര്‍, സെക്രട്ടറി രവീന്ദ്രന്‍ തോപ്പില്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ വി.കെ അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവത്തിന്റ ഭാഗമായി ക്ഷേത്രനടയില്‍ ദേവസ്വം ബോര്‍ഡ് അംഗം പാറവിള വിജയകുമാര്‍ കെടാവിളക്കില്‍ ദീപം തെളിയിച്ചു. ക്ഷേത്രത്തിലെ ഏറ്റവും വലിയ നിലവിളക്കാണ് കെടാവിളക്കിനു ഉപയോഗിച്ചത്. 10 ദിവസം രാവും പകലും അണയാതെ നില്‍ക്കുന്ന കെടാവിളക്കില്‍ ഭക്തര്‍ എണ്ണനിറയ്ക്കുന്നത് പ്രത്യേക വഴിപാടാണ്. ശ്രീകോവിലില്‍നിന്നും തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി പകര്‍ന്നെടുത്ത ദീപമാണ് കെടാവിളക്കില്‍ തെളിയിച്ചത്.