Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകനാടകദിനാഘോഷം നടത്തും
25/03/2019

വൈക്കം: ഈ വര്‍ഷത്തെ ലോകനാടകദിനം 'നാടക്' എന്ന സംഘടനയുടെ കോട്ടയം ജില്ലാകമ്മിറ്റിയുടെയും വൈക്കം മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹ സ്മാരകത്തിലെ നെല്ലിമരച്ചുവട്ടില്‍ വച്ച് നടത്തുന്നു. 27ന് വൈകിട്ട് 5 മണിക്ക് പടിഞ്ഞാറെനടയില്‍ സന്ദേശയാത്രയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. യോഗത്തില്‍ 'നാടക്' സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ.ഷൈലജ നാടകദിന സന്ദേശം നല്‍കുന്നു. തുടര്‍ന്ന് ഫെയ്‌സ് ഗ്രൂപ്പ് തലയോലപ്പറമ്പിന്റെ മത്തായിയുടെ മരണം, കടുത്തുരുത്തി നാടകശാലയുടെ ആത്മഹത്യാ മുനമ്പ്, നീണ്ടൂര്‍ ഉലയുടെ രാത്രി കാവല്‍ എന്നീ മൂന്ന് നാടകങ്ങളും അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്.