Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സേവ് എ ഫാമിലി പ്ലാന്‍ ഗോള്‍ഡന്‍ ജൂബിലി ഭവനപദ്ധതിയുടെ ഉദ്ഘാടനം നടത്തി
25/03/2019
സഹൃദയ നടപ്പാക്കുന്ന സേവ് എ ഫാമിലി ഗോള്‍ഡന്‍ ജൂബിലി ഭവന പദ്ധതിയുടെ ആദ്യഗഡു വിതരണം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിക്കുന്നു.

വൈക്കം: കല്ലും മരവും കൊണ്ട് നിര്‍മിക്കുന്ന കെട്ടിടത്തെ ചൈതന്യവത്തായ ഭവനമാക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹവും കരുതലുമാണെന്ന ബോധ്യമുള്ള സമൂഹനിര്‍മിതിയാണ് സേവ് എ ഫാമിലി പ്ലാന്‍ ഭവനപദ്ധതി ലക്ഷ്യമിടുന്നതെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സേവ് എ ഫാമിലി പ്ലാന്‍ ഗോള്‍ഡന്‍ ജൂബിലി ഭവനപദ്ധതിയുടെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള സഹായത്തുകയുടെ ആദ്യഗഡു വിതരണവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഹാരവും വസ്ത്രവും പാര്‍പ്പിടസൗകര്യങ്ങളും ഏറെയുണ്ടായിട്ടും നിരവധി കുടുംബങ്ങള്‍ ഇവ ലഭിക്കാതെ ബുദ്ധിമുട്ടുന്നത് ഇവയുടെ നീതിപൂര്‍വകമായ വിതരണത്തിന്റെ അപര്യാപ്തത കൊണ്ടാണ്. ഇന്ന് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ മുന്നേറുന്നതുപോലെതന്നെ ആണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസകാര്യത്തില്‍ പ്രോത്സാഹനം നല്‍കാന്‍ കുടുംബങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹൃദയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അധ്യക്ഷത വഹിച്ചു. കാത്തലിക് സിറിയന്‍ ബാങ്ക് മാനേജര്‍ ഒമേഗ തേജസ്, സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, ഭാവന പദ്ധതി കോ-ഓഡിനേറ്റര്‍ ജീസ് പി.പോള്‍, സെലിന്‍ പോള്‍, സിസ്റ്റര്‍ ജെയ്‌സി ജോണ്‍, ഷാലി തോമസ് എന്നിവര്‍ പ്രസംഗിച്ചു.