Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിമിര നിര്‍ണയ ശസ്ത്രക്രിയ ക്യാമ്പ് നടത്തി.
18/02/2016

ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈററി വൈക്കം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ജില്ലാ നേത്ര ചികിത്സാ യൂണിററിന്റെ സഹകരണത്തോടെ കുലശേഖരമംഗലം എസ്.എന്‍.ഡി.പി ഹാളില്‍ സൗജന്യ തിമിര നിര്‍ണയ ശസ്ത്രക്രിയ ക്യാമ്പ് നടത്തി. ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗം മേധാവി ഡോ. ബീജു തോമസ്, റെഡ്‌ക്രോസ് സൊസൈററി സെക്രട്ടറി പി.കെ ഭാസ്‌കരന്‍ നായര്‍, പി.കെ ശ്രീനിവാസന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എം.സുരേഷ്‌കുമാര്‍, പി.എം ജോസഫ്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, കെ.ആര്‍ ശശികുമാര്‍ എന്നിവര്‍ ദീപപ്രകാശനം നടത്തി. ജി.പൊന്നപ്പന്‍, തര്യന്‍ മാത്യൂസ്, ജോയ് കരീത്തറ, പി.കെ ശ്രീനിവാസന്‍, എ.ആര്‍ മധു, ശശികുമാര്‍, ബിന്ദു പ്രദീപ്, വേണുഗോപാല്‍, രമാ സാബു എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്ത 200 പേരില്‍ 25 പേര്‍ക്ക് ഓപ്പറേഷന്‍ തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു.