Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ പരിപാടി നടത്തി.
25/03/2019

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെയും ആധ്യാത്മിക പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അവധിക്കാല ബോധവല്‍ക്കരണ പരിപാടി നടത്തി. വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ എടുത്തു. കെ.എന്‍ നാരായണന്‍ നായര്‍ സ്മാരക എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എം.ഗോപാലകൃഷ്ണന്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, ഡോ. വേണുഗോപാല്‍ , ഡോ. ഇ.എന്‍ ശിവദാസ്, പി.പ്രസാദ്, ശ്രീലേഖ മണിലാല്‍, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.