Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരവധി ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മിനിസിവില്‍ സ്റ്റേഷനുമുന്നിലെ മരമുത്തശ്ശി
23/03/2019
വൈക്കം പടിഞ്ഞാറെനടയിലെ മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ നില്‍ക്കുന്ന തണല്‍മരം.

വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലെ മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ നില്‍ക്കുന്ന മരമുത്തശ്ശിക്ക് പറയാന്‍ ഏറെ കഥകളുണ്ട്. നിരവധി ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ ഭീമന്‍ തണല്‍മരം. സമരങ്ങള്‍ നയിക്കുന്നവര്‍ക്കെല്ലാം വേനല്‍ക്കാലത്ത് ഒരു കുടയായി മരം നിലകൊള്ളുന്നു. നിരവധി സമരങ്ങള്‍ക്കാണ് ഈ മരം തണല്‍ നല്‍കിയത്. മരത്തിനെ കുടയാക്കി സമരപന്തലുകളില്‍ പ്രസംഗിക്കാനെത്തിയവരുടെ കൂട്ടത്തില്‍ കേരളത്തിലെയും ദേശീയ തലത്തിലെയും രാജ്യാന്തര തലത്തിലെയും ഒട്ടനവധി നേതാക്കളുണ്ട്. ഒരിക്കല്‍ ഇവിടെ നടന്ന സമരത്തില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ തൊഴിലാളി പ്രതിനിധി സംഘം മരമുത്തശ്ശിയെ കണ്ട് അന്തംവിട്ടു പോയിരുന്നു. കാരണം അവരെ അതിശയിപ്പിച്ചത് ഇതിന്റെ പച്ചപ്പും ശിഖരങ്ങളുമെല്ലമായിരുന്നു. മിനി സിവില്‍ സ്റ്റേഷനിലേക്ക് എത്തുന്ന നൂറുകണക്കിനു സാധാരണക്കാര്‍ക്ക് തണലേകുന്നതും മരമുത്തശ്ശി തന്നെയാണ്.