Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഴകള്‍ വെട്ടിനശിപ്പിച്ചതായി പരാതി.
23/03/2019
കെ.എസ്.ഇ.ബി അധികൃതര്‍ വെട്ടി നശിപ്പിച്ച കരിപ്പാടം പൂവത്തും താഴെ ജോഷിയുടെ വാഴത്തോട്ടം

വൈക്കം: കെ.എസ്.ഇ.ബി അധികൃതര്‍ കൃത്യനിര്‍വ്വഹണം നടപ്പിലാക്കാനായി ചരിഞ്ഞ പോസ്റ്റ് നിവര്‍ത്താതെ പകരം സമീപത്തു നിന്ന വാഴകള്‍ വെട്ടിനശിപ്പിച്ചതായി പരാതി. വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ വെട്ടിക്കാട്ടുമുക്കിലാണ് സംഭവം. കരിപ്പാടം പൂവത്തും താഴെ ജോഷിയുടെ അറുപതോളം വാഴകളാണ് വെട്ടി നശിപ്പിച്ചത്. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലധികമായി ഭൂമി പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി നടത്തി വരികയാണ് ജോഷി. ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും അടങ്ങുന്ന ജോഷിയുടെ കുടുംബം കൃഷിയെ ആശ്രയിച്ചാണ് കഴിഞ്ഞു വരുന്നത്. കഴിഞ്ഞ പ്രളയത്തില്‍ കൃഷി പൂര്‍ണ്ണമായും നശിച്ചതിനാല്‍ ഏറെ സാമ്പത്തിക ബാധ്യതയും ഉണ്ടായി. ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് കൃഷി നടത്തുന്ന ഇദ്ദേഹം വായ്പ തിരിച്ചടക്കാന്‍ കഷ്ടപ്പെടുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ ഈ അതിക്രമം. ഇതു സംബന്ധിച്ച് ജോഷി തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിലും കൃഷിഭവനിലും പരാതി നല്‍കിയിട്ടുണ്ട്. വാഴ വെട്ടിനശിപ്പിച്ച് കെ.എസ്.ഇ.ബി അധികൃതരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് കിസാന്‍ സഭാ പഞ്ചായത്ത് സെക്രട്ടറി വേലായുധന്‍ പറഞ്ഞു.