Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവകര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു.
17/02/2016
കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ സംഘടിപ്പിച്ച ജൈവകര്‍ഷക കൂട്ടായ്മ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഗായകന്‍ ദേവാനന്ദിന് ഉല്‍പന്നം കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക വിദ്യാലയ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ജൈവകര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടര്‍ മീന നായര്‍, ഫീല്‍ഡ് ഓഫീസര്‍ പി.എസ് സലിമോന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, സിബിച്ചന്‍, വൈക്കം ദാമു, കെ.പി വേണുഗോപാല്‍, കെ.വി പവിത്രന്‍, പിന്നണിഗായകന്‍ ദേവാനന്ദ്, മെയ്‌സണ്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു.