Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം സംഘടിപ്പിച്ചു.
17/02/2016
തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച ഒ.എന്‍.വി അനുസ്മരണത്തില്‍ ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍ മോഹന്‍ ഡി.ബാബു പ്രസംഗിക്കുന്നു.

മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വിയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഗാനാലാപനത്തോടെ തലയോലപ്പറമ്പില്‍ അനുസ്മരണം സംഘടിപ്പിച്ചു. ബഷീര്‍ സ്മാരക സമിതി, അമ്മ മലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ സണ്ണി ചെറിയാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എ.പത്രോസ്, ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍ മോഹന്‍.ഡി. ബാബു, ജനറല്‍ സെക്രട്ടറി പി.ജി. ഷാജിമോന്‍, വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി കെ.എസ് മണി, ഒ.കെ ലാലപ്പന്‍, പി.ബി രാജു കാലയില്‍, വി.കെ റഹിം കാലയില്‍, കെ.വി വാസു, എം.കെ കണ്ണന്‍, ടി.ഡി. സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. വി.മദനകുമാരന്‍, ഗിരിജന്‍ ആചാരി, അഞ്ജു ബി.വര്‍ഗിസ്, സെബാസ്റ്റ്യന്‍ എന്നിവര്‍ ഒ.എന്‍.വിയുടെ ഗാനങ്ങള്‍ ആലപിച്ചു,