Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഊട്ടുനേര്‍ച്ച നടത്തി
18/03/2019
വൈക്കം നടേല്‍ പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളിനോടനുബന്ധിച്ചു നടന്ന ഊട്ടുനേര്‍ച്ചയുടെ വിഭവങ്ങള്‍ വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍ വിളമ്പുന്നു.

വൈക്കം: വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ ടൗണ്‍ നടേല്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. രാവിലെ നടന്ന പാട്ടുകുര്‍ബ്ബാനയ്ക്ക് വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍, സഹവികാരി ഫാ. ആല്‍ബിന്‍ പാറേക്കാട്ടില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കുര്‍ബ്ബാനയ്ക്ക് ശേഷം വിശുദ്ധന്റെ രൂപം പള്ളി വടക്കേ കപ്പേളയിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് നടന്ന ഊട്ടുനേര്‍ച്ചയില്‍ നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. നേര്‍ച്ച സദ്യയുടെ വെഞ്ചരിപ്പ് കര്‍മം ഫാ. ബെന്നി പാറേക്കാട്ടില്‍ നിര്‍വഹിച്ചു. തിരുകുടുംബത്തെ അനുസ്മരിച്ച് മൂന്നു പേര്‍ക്ക് ഫാ. ബെന്നി പാറേക്കാട്ടില്‍ വിഭവങ്ങള്‍ വിളമ്പി. ട്രസ്റ്റിമാരായ സേവ്യര്‍ പൗവ്വത്തില്‍, ജോസ് മാണിക്യാത്ത്, സിറിയക്ക് അരവിന്ദത്ത്, കെ.സി.വൈ.എം പ്രസിഡന്റ് ജയിംസ് തോമസ്, സെക്രട്ടറി മിജില്‍ ജോസ്, ജോണി നെല്ലിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.