Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീ റിങ് ദി ബെല്‍ കാമ്പയിന്‍ സംഘടിപ്പിച്ചു.
18/03/2019

വൈക്കം: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു കുട്ടികളോടൊപ്പം പഠിക്കാനുള്ള അവസരം ഉറപ്പുവരുത്തുന്ന സംയോജിത വിദ്യാഭ്യാസ രീതി പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായി എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ വീ റിങ് ദി ബെല്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. കാത്തലിക്ക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ ആലുവ സ്റ്റാന്‍ഡേര്‍ഡ് പോട്ടറി വര്‍ക്‌സ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടത്തിയ കാമ്പയിന്‍ ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ടി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൂനമ്മാവ് ചാവറ സദന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നുള്ള കുട്ടികളും സ്റ്റാന്‍ഡേര്‍ഡ് പോട്ടറി വര്‍ക്‌സ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ കുട്ടികളും ഒരുമിച്ചുള്ള കലാപരിപാടികള്‍ നടത്തി. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന അലി, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജോണി കെ. കുര്യാക്കോസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ ഹാരിസ്, പി.ടി.എ പ്രസിഡന്റ കെ.വി സന്തോഷ്‌കുമാര്‍, പി.കെ സതീഷ് കുമാര്‍, റംല അമീര്‍, സിസ്റ്റര്‍ ജിത, മിനി തോമസ്, പി.ജൈജു, സെലിന്‍ പോള്‍, ഷാനോ ജോസ്, അനൂപ് ആന്റണി, വി.ജി അനില്‍, ഷിബിന്‍ ഷാജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.