Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷപരിപാടികള്‍ക്ക് തുടക്കമായി
18/03/2019
വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 150-ാമത് വാര്‍ഷികാഘോഷം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ ശതോത്തര സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ 150-ാമത് വാര്‍ഷികാഘോഷം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ എന്‍ഡോവ്‌മെന്റ് വിതരണവും, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രികുമാരന്‍ നായര്‍ സ്‌കൂള്‍ പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല ക്വിസ് മത്സരത്തില്‍ വിജയിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീനന്ദനയെയും, ഈ വര്‍ഷം വിരമിക്കുന്ന അധ്യാപിക സി.എ ജയശ്രീയെയും, പൂര്‍വ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍, പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, ഹെഡ്മാസ്റ്റര്‍ ബി. ജയചന്ദ്, ഹെഡ്മിസ്ട്രസ്സ് സുനിമോള്‍, ടി.കെ സുവര്‍ണന്‍, സി.എ ജയശ്രീ, പി.എന്‍ സരസമ്മ എന്നിവര്‍ പ്രസംഗിച്ചു.