വിളംബരജാഥ നടത്തി.
16/03/2019
ടൗണ്‍ ഗവണ്മെന്റ് എല്‍.പി സ്കൂളിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി നടത്തിയ വിളംബരജാഥ
വൈക്കം: ടൗണ്‍ ഗവണ്മെന്റ് എല്‍.പി സ്കൂളിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി വിളംബരജാഥ നടത്തി. പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിളംബരജാഥ. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ടൗണിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ ജാഥയ്ക്ക് പി.ടി.എ പ്രസിഡന്റ് വി.കെ അനില്‍കുമാര്‍, ഹെഡ്മാസ്റ്റര് ബി.ജയ്ചന്ദ്, ആര്.ബിജു, ബി.വിജയന്, സി.എ ജയശ്രീ, പി.എന്‍ സരസമ്മ എന്നിവര്‍ നേതൃത്വം നല്കി.