Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ തുടങ്ങി.
16/03/2019

വൈക്കം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ വൈക്കം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്തു കണ്‍വെന്‍ഷനുകള്‍ ഇന്ന് പൂര്‍ത്തിയാകും. വെച്ചൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ രുഗ്മിണി കല്ല്യാണ മണ്ഡപത്തില്‍ സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ ഉദ്ഘാടനം ചെയ്്തു. തലയാഴം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആലത്തൂര്‍ ഗുരുദേവ കല്ല്യാണ മണ്ഡപത്തില്‍ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി അഡ്വ. അരുണ്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കല്ലറ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കല്ലറ വ്യാപാരഭവനില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. മറവന്‍ന്തുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ്, ടി.വി പുരം, ഉദയനാപുരം, വൈക്കം ടൗണ്‍ കണ്‍വെന്‍ഷനുകള്‍ ഇന്നു വൈകുന്നേരം അഞ്ചിനു നടക്കും. മറവന്‍ന്തുരുത്ത് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കുലശേഖരമംഗലം എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. ചെമ്പ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വിജയോദയം യൂ.പി സ്‌കൂളില്‍ കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി പി.ജി ഗോപിയും, തലയോലപ്പറമ്പ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കെ.ആര്‍ ഓഡിറ്റോറിയത്തില്‍ എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് ജോസഫ് ചവറയും, വൈക്കം ടൗണ്‍ കണ്‍വെന്‍ഷന്‍ സീതാറാം ഓഡിറ്റോറിയത്തില്‍ എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിലും ഉദ്ഘാടനം ചെയ്യും. ടി.വി പുരം പഞ്ചായത്ത് കണ്‍െവന്‍ഷന്‍ മറ്റപ്പള്ളി ജംഗ്ഷനില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ ഗണേശനും, നാനാടത്തു ചേരുന്ന ഉദയനാപുരം പഞ്ചായത്ത് കണ്‍െവന്‍ഷന്‍ എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ പി.സുഗതനും ഉദ്ഘാടനം ചെയ്യും.