Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
16/03/2019

വൈക്കം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ വിജയത്തിനായി വൈക്കത്ത് 1001 അംഗങ്ങളുള്ള ജനറല്‍ കമ്മിറ്റിയെയും 151 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികളായി സി.കെ ആശ എം.എല്‍.എ, പി.ശശിധരന്‍, ടി.എന്‍ രമേശന്‍, എം.വൈ ജയകുമാരി, ഉഷാകുമാരി എന്നിവരെ രക്ഷാധികാരികളായും പി.സുഗതനെ പ്രസിഡന്റായും എം.ഡി ബാബുരാജ്, കെ.ശെല്‍വരാജ്, ആര്‍.മോഹന്‍ദാസ്, പി.ജി ഗോപി, എം.കെ രവീന്ദ്രന്‍, അഡ്വ. അരുണ്‍ ചാണ്ടി, കെ.എസ് മാഹിം എന്നിവരെ വൈസ് പ്രസിഡന്റുമാരായും, അഡ്വ. പി.കെ ഹരികുമാറിനെ സെക്രട്ടറിയായും കെ.കെ ഗണേശന്‍, കെ.അരുണന്‍, കെ.അജിത്ത്, എം.പി ജയപ്രകാശ്, ബി.ശശിധരന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും എ.വി പുരുഷോത്തമനെ ട്രഷററായും തിരഞ്ഞെടുത്തു.