Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തപ്പന്‍ ചിറപ്പ് 19 മുതല്‍ 29 വരെ നടക്കും.
17/02/2016

മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തപ്പന്‍ ചിറപ്പ് 19 മുതല്‍ 29 വരെ നടക്കും. കുംഭാഷ്ടമി മാര്‍ച്ച് ഒന്നിനും, മഹാശിവരാത്രി ഏഴിനും ആഘോഷിക്കും. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ഭദ്രകാളി മറരപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെയും ബ്രഹ്മശ്രീ മേക്കാട്ട് നാരായണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ വൈക്കത്തപ്പന് വിശേഷാല്‍ വഴിപാടുകളായ ദ്രവ്യകലശം, ഏകാദശ രുദ്ര ഹൃതകലശം എന്നിവ നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രോപദേശകസമിതിയുടെയും ആഭിമുഖ്യത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രകലാമണ്ഡപത്തില്‍ വിവിധ കലാപരിപാടികളും നടക്കും. 19ന് സോപാനസംഗീതം, സഹസ്രനാമം, ശിവകീര്‍ത്തനങ്ങള്‍, ശിവപുരാണപാരായണം, തിരുവാതിരകളി, പ്രഭാഷണം. 20ന് സോപാനസംഗീതം, പാട്ടുകച്ചേരി, ഭജന്‍സ്. 21ന് സോപാനസംഗീതം, ശ്രീഹാലസ്യമാഹാത്മ്യം, ശിവസ്തുതി, സംഗീതകച്ചേരി, നാരായണീയ പാരായണം. 22ന് സോപാനസംഗീതം, ശിവകീര്‍ത്തനങ്ങള്‍, പുരാണപാരായണം. 23ന് സോപാനസംഗീതം, പാട്ടുകച്ചേരി, പ്രഭാഷണം. 24ന് സോപാനസംഗീതം, ഗീതാപാരായണം, നാരായണീയ പാരായണം, സംഗീതകച്ചേരി. 25ന് സോപാനസംഗീതം, ശിവകീര്‍ത്തനം, ശ്രീഹാലസ്യമാഹാത്മ്യം, തിരുവാതിരകളി. 26ന് സോപാനസംഗീതം, ഭാഗവതപാരായണം, സംഗീതകച്ചേരി, കഥാപ്രസംഗം. 27ന് സോപാനസംഗീതം, ശിവപുരാണപാരായണം, നാരായണീയ പാരായണം, തിരുവാതിരകളി, കഥാപ്രസംഗം. 28ന് സോപാനസംഗീതം, നാരായണീയ പാരായണം, ലയതരംഗം, സംഗീതാര്‍ച്ചന, ഓട്ടന്‍തുള്ളല്‍, കഥകളി. 29ന് സോപാനസംഗീതം, ഭാഗവതപാരായണം, ഓട്ടന്‍തുള്ളല്‍, നാമാര്‍ച്ചന, കഥകളി എന്നിവ നടക്കും. കുംഭാഷ്ടമി ദിനമായ മാര്‍ച്ച് ഒന്നിന് അഷ്ടമി ദര്‍ശനം, പഞ്ചരത്‌നകീര്‍ത്തനാലാപനം, തിരുവാതിരകളി, നൃത്തനൃത്യങ്ങള്‍, മോഹിനിയാട്ടം, സംഗീതകച്ചേരി, ബാലെ, അഷ്ടമിവിളക്ക്, ഉദയനാപുരത്തപ്പന്റെയും വൈക്കത്തപ്പന്റെയും വരവ്, വലിയകാണിക്ക, വെടിക്കെട്ട്, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവയാണ് ചടങ്ങുകള്‍.