Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പുതിയ സബ് ട്രഷറി അനുവദിക്കണം
16/03/2019
സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ബ്ലോക്ക് സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.രഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്ത് പുതിയ സബ് ട്രഷറി അനുവദിക്കണമെന്നും എഴുപത് വയസ്സു പിന്നിട്ട പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ നല്‍കണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ബ്ലോക്ക് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.സി കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.രഘുനാഥന്‍ നായര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്ന നേതാവ് സി.കെ രാമാനുജന്‍ നായരെ ആദരിച്ചു. സി.വി ഡാങ്കേ, എ.വി പുരുഷോത്തമന്‍, മോളി വിത്സന്‍, കെ.വി ജോര്‍ജ്ജ്, എ.ശിവന്‍കുട്ടി, പി.കെ ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി.വി ഡാങ്കേയെ പ്രസിഡന്റായും പി.കെ ചെല്ലപ്പനെ സെക്രട്ടറിയായും കെ.വി ജോര്‍ജ്ജിനെ ട്രഷററായും തിരഞ്ഞെടുത്തു.