Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണം
16/03/2019
താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എം.വാസുദേവന്റെ അനുസ്മരണസമ്മേളനം യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ചെത്തുതൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.വാസുദേവന്റെ ചരമവാര്‍ഷിക അനുസ്മരണം വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സി.കെ വിശ്വനാഥന്‍ സ്മാരക യൂണിയന്‍ ഹാളില്‍ നടത്തി. എം.വാസുദേവന്റെ സ്മൃതിമണ്ഡപത്തില്‍ നേതാക്കളും തൊഴിലാളികളും പുഷ്പാര്‍ച്ചന നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ് സുരേഷ്, പി.ആര്‍ ശശി, ഡി.രഞ്ജിത്ത് കുമാര്‍, പി.ജി ത്രിഗുണസെന്‍, വി.എന്‍ ഹരിയപ്പന്‍, ബി.രാജേന്ദ്രന്‍, കെ.എ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.