Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവാര്‍ഡ് നല്‍കി ആദരിച്ചു.
16/03/2019

വൈക്കം: ചിരഞ്ചിറ ഗവണ്‍മെന്റ് യൂ.പി സ്‌കൂളിന്റെ 108-ാമത് വാര്‍ഷികാഘോഷത്തോടും ഹെഡ്മാസ്റ്റര്‍ എസ്.എ രാജീവിന്റെ യാത്രയയപ്പ് സമ്മേളനത്തോടും അനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനത്തില്‍ മലയാള പ്രൊഫഷണല്‍ നാടക രംഗത്ത് 42 വര്‍ഷം പൂര്‍ത്തിയാക്കിയ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവ് പ്രദീപ് മാളവികയെയും 40 വര്‍ഷം പൂര്‍ത്തിയാക്കിയ കോട്ടയം ശശിയെയും ഹെഡ്മാസ്റ്റര്‍ എസ്.എ രാജീവ് എന്നിവരെ കോട്ടയം സബ് കളക്ടര്‍ ഈഷപ്രിയ അവാര്‍ഡ് നല്‍കി ആദരിച്ചു. പഞ്ചായത്ത് ് പ്രസിഡന്റ് വര്‍ഗ്ഗീസ് ആന്റണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, സി.എഫ് തോമസ് എം.എല്‍.എ, എം.സി അന്ത്രയോസ്, സാറാമ്മ സാബു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്സ് നാടകവും അവതരിപ്പിച്ചു.