Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിതവേതന വിതരണം
16/03/2019

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിതവേതന വിതരണം 18, 19 തീയതികളില്‍ രാവിലെ 11 മണി മുതല്‍ 4 മണി വരെ നടക്കും. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മറ്റു രേഖകള്‍ എന്നിവയുമായി നേരില്‍ ഹാജരായി വേതനം കൈപ്പറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍നിന്നും തൊഴില്‍രഹിത വേതനം 18നും 19നുമായി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ വിതരണം ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വേതനവിതരണ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, റേഷന്‍ കാര്‍ഡ് എന്നിവസഹിതം നേരിട്ടു ഹാജരായി വേതനം കൈപ്പറ്റണമെന്നു സെക്രട്ടറി അറിയിച്ചു.

ബ്രഹ്മമംഗലം: ചെമ്പ് പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 19 മുതല്‍ 21 വരെ രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ വിതരണം ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി വേതനം കൈപ്പറ്റണമെന്നു സെക്രട്ടറി അറിയിച്ചു.