Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും ഓപ്പണ്‍ സ്‌റ്റേജിന്റെ ഉദ്ഘാടനവും
16/03/2019

ചെമ്മനത്തുകര: ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ 95-ാമത് വാര്‍ഷികവും ഓപ്പണ്‍ സ്‌റ്റേജിന്റെ ഉദ്ഘാടനവും നടത്തി. ഡി.വൈ.എസ്.പി കെ.സുഭാഷ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.കെ കിഷോര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ഓപ്പണ്‍ സ്‌റ്റേജിന്റെ ഉദ്ഘാടനവം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നിര്‍വഹിച്ചു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബീനാ മോഹന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത റെജി, പഞ്ചായത്ത് അംഗം വിഷ്ണു ഉല്ലാസ്, പാലാ ഡി.ഇ.ഒ പി.കെ ഹരിദാസ്, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എം.വി ഷാജി, മുന്‍ ഹെഡ് മാസ്റ്റര്‍ എന്‍.കെ ലാലപ്പന്‍, എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍, കെ.കെ നാണപ്പന്‍, പി.കെ സതീശന്‍, ഗീത പ്രകാശന്‍, രന്യ ബിനു, കെ.കെ ശശികുമാര്‍, സീമ ജെ.ദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.