Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി
15/03/2019
മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ജയചന്ദ്രന്‍ പോറ്റി, കീഴ്ശാന്തി ഒളവയ്പ് രാമന്‍ എമ്പ്രാന്തിരി, ഊരാഴ്മ ഇല്ലക്കാരായ മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും കാര്‍മ്മകരായിരുന്നു. കൊടിയേറ്റിന് ശേഷം ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പ് പുറപ്പെട്ടു. എട്ടു രാവും പകലും നീളുന്നതാണ് ഊരുവലം എഴുന്നള്ളിപ്പ്. മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ പൗരാണിക ചടങ്ങാണ് ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പ്. വൈക്കം, ഉദയനാപുരം, കൂട്ടുമ്മേല്‍ ക്ഷേത്രങ്ങളിലും ഊരാഴ്മക്കാരുടെ ഇല്ലങ്ങളിലും നടത്തുന്ന ഭഗവതിയുടെ ഇറക്കിപൂജ ഭക്തി നിര്‍ഭരമായ ചടങ്ങാണ്. 23ന് രാവിലെ 10ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6.45ന് സംഗീതക്കച്ചേരി, 7.45ന് തിരുവാതിര, 8.30ന് വലിയവിളക്ക്. 24ന് ആറാട്ട് മഹോത്സവം ആഘോഷിക്കും. രാവിലെ 7.30ന് കലശം, വൈകിട്ട് 6.30ന് ആറാട്ടുബലി, 8.30ന് ആറാട്ട്, രാത്രി 11ന് വലിയകാണിക്ക, തീയ്യാട്ട് എന്നിവ നടക്കും.