Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍കൃഷിയുടെ പേരില്‍ പാടശേഖരസമിതി സെക്രട്ടറി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കിസാസഭ തലയോലപ്പറമ്പ് പഞ്ചായത്തുകമ്മിറ്റി
15/03/2019

വൈക്കം: നെല്‍കൃഷിയുടെ പേരില്‍ പാടശേഖരസമിതി സെക്രട്ടറി നടത്തിയിട്ടുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് അടിയന്തിരമായി തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ തലയോലപ്പറമ്പ് പഞ്ചായത്തുകമ്മിറ്റി ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് കൃഷിഭവന്റെ കീഴില്‍ വരുന്ന ആലങ്കേരി പാടശേഖരത്തിലെ 1194-ലെ പുഞ്ചകൃഷി ജനകീയാസൂത്രണ പദ്ധതിപ്രകാരം വിത്ത് സൗജന്യമായി കൃഷിക്കാര്‍ക്കു കൊടുത്തു കൊണ്ടായിരുന്നു. എന്നാല്‍ 385 ഏക്കര്‍ വിസ്തൃതിയുള്ള ഈ ബ്ലോക്കില്‍ 380 ഏക്കര്‍ വിതച്ചു എന്ന് പാടശേഖരസമിതി സെക്രട്ടറി ബന്ധപ്പെട്ട ഓഫീസറെ തെറ്റിദ്ധരിപ്പിച്ചു. ഈ ബ്ലോക്കില്‍ 15 സ്ഥലങ്ങളിലായി 40 ഏക്കറോളം പാടം ഇനിയും തരിശായി കിടക്കുന്നുണ്ട്. ഈ തരിശുപാടത്തിനും വിത്തുവാങ്ങി വിതച്ചതായിട്ടാണ് രേഖയില്‍ കാണുന്നത്. ഈ ബ്ലോക്കില്‍ രണ്ടുവര്‍ഷം മുമ്പും ഈ സെക്രട്ടറി തന്നെ ബന്ധപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് 60,000 രൂപയോളം തട്ടിയെടുത്ത് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയിരുന്നു. ഈ ബ്ലോക്കില്‍ 40 ഏക്കറിലധികം തരിശുകിടക്കുന്ന വിവരം തലയോലപ്പറമ്പ് കാര്‍ഷിക വികസനസമിതിയില്‍ അഖിലേന്ത്യ കിസാന്‍സഭയുടെ പഞ്ചായത്തു കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി രഘുവരന്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനാല്‍ കൃഷിഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും കാര്യം ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. പ്രസിഡന്റ് എ.എം അനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.കെ രാധാകൃഷ്ണന്‍, എസ്.ബാബു, കെ.സി രഘുവരന്‍, കെ.വി ജോളി, പി.ആര്‍ മുരുകദാസ് എന്നിവര്‍ സംസാരിച്ചു.