Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിന്റെ താക്കോല്‍ ദാനം നാളെ
15/03/2019
സ്‌നേഹവീട് പദ്ധതിയില്‍പെടുത്തി റോട്ടറി ക്ലബ്ബ് തലയോലപ്പറമ്പ് കാക്കനാട്ട് പരേതനായ ശശീന്ദ്രന്റെ ഭാര്യ പുഷ്പയ്ക്ക് നിര്‍മിച്ചുനല്‍കുന്ന വീട്.

വൈക്കം: റോട്ടറി ഇന്റര്‍നാഷണലിന്റെ സ്‌നേഹവീട് പദ്ധതിയില്‍പ്പെടുത്തി തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് സൗജന്യമായി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നാളെ നടക്കും. വിധവയും രോഗിണിയുമായ തലയോലപ്പറമ്പ് കാക്കനാട്ട് പരേതനായ ശശീന്ദ്രന്റെ ഭാര്യ പുഷ്പയ്ക്ക് അഞ്ചു ലക്ഷം രൂപ മുടക്കിയാണ് പുതിയ വീട് നിര്‍മിച്ചു നല്‍കുന്നത്. പുഷ്പയുടെ ഭര്‍ത്താവ് ശശീന്ദ്രന്‍ ന്യൂറോസംബന്ധമായ അസുഖങ്ങള്‍ മൂലം മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. ഓട്ടോഡ്രൈവറായ ഏക മകനും പിതാവിന്റെ തന്നെ അസുഖം ബാധിച്ചതിനാല്‍ ഓട്ടോറിക്ഷ ഓടിക്കുവാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ നിലയിലാണ്. കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് വീടുവച്ചു നല്‍കാന്‍ രംഗത്തുവരികയായിരുന്നു. രാവിലെ 10ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് സോമന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്‌നേഹവീട് ജില്ലാ ചെയര്‍മാന്‍ കെ.ബാബുമോന്‍ മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, അസി. ഗവര്‍ണര്‍ സുരേഷ് സി.കാട്ടുമന, ക്ലബ്ബ് സെക്രട്ടറി ടി.ആര്‍ സന്തോഷ്, റോട്ടറി അംഗങ്ങളായ പി.എസ് ഷിജോ, ലാലുജോസഫ്, കണ്ണന്‍ രാജേഷ്, ഡോ. രാജ്കുമാര്‍, ഗംഗാധരന്‍ നായര്‍, പത്മ ഉദയന്‍, സവിത സന്തോഷ്, ഗിരീഷ്‌കുമാര്‍, ജസ്റ്റിന്‍ ജോര്‍ജ്, വിത്സന്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും.