Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും കൂട്ടധര്‍ണ്ണയും നടത്തി
14/03/2019
വിവിധ ആവശ്യങ്ങളുന്നയിച്ച് ധീവരമഹിളാ സഭാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം മത്സ്യഭവനിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ രാധാകൃഷ്ണ്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പരമ്പരാഗത മത്സ്യതൊഴിലാളി സ്്ത്രീകള്‍ക്ക് മത്സ്യതൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം നല്‍കി അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ സര്‍ക്കാരും മത്സ്യവകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. പ്രളയക്കെടുതിയില്‍ അര്‍ഹമായ ആനുകൂല്യം എത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധീവര മഹിളാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ വൈക്കം മത്സ്യഭവന്‍ മാര്‍ച്ചും കൂട്ടധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധിയില്‍ അംഗത്വം നല്‍കുക, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കുക, മത്സ്യതൊഴിലാളികളുടെ ഭവന നിര്‍മ്മാണ പദ്ധതി ലൈഫ് മിഷനില്‍ നിന്നും ഒഴിവാക്കുക, കടബാധ്യതകള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വടക്കേകവലയില്‍ നിന്നും മത്സ്യഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരക്കണക്കിന് വനിതകള്‍ പങ്കെടുത്തു. മഹിളാസഭ ജില്ലാ പ്രസിഡന്റ് സുലഭ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍, ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, സെക്രട്ടറി എം.കെ രാജു, കെ.വി മനോഹരന്‍, കൗണ്‍സിലര്‍ ആര്‍.സന്തോഷ്, ഭൈമി വിജയന്‍, സൗമ്യാ ഷിബു, കെ.കെ അശോക് കുമാര്‍, കെ.എസ് കുമാരന്‍, വി.എം ഷാജി, ശ്രീജാ ബിജു എന്നിവര്‍ പ്രസംഗിച്ചു.