Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകരില്‍ നിന്നും കൊയ്ത്തു കൂലി കൂടുതല്‍ വാങ്ങുന്നതായി പരാതി.
14/03/2019

തലയോലപ്പറമ്പ്: പുഞ്ച കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചതോടെ കര്‍ഷകരില്‍ നിന്നും കൊയ്ത്തു കൂലി കൂടുതല്‍ വാങ്ങുന്നതായി പരാതി. തലയോലപ്പറമ്പ് കൃഷിഭവന്റെ പരിധിയില്‍ വരുന്ന എല്ലാ പാടശേഖരങ്ങളില്‍ നിന്നും യന്ത്രം ഉപയോഗിച്ച് കൊയ്യാന്‍ മണിക്കൂറിന് 1750 രൂപ കൂലി വാങ്ങുമ്പോള്‍ ആലങ്കേരി ബ്ലോക്കില്‍ നിന്നും 1900 രൂപ കൂലി വാങ്ങിയതായി കര്‍ഷകര്‍ പറഞ്ഞു. 900 മണിക്കൂര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ 1.35 ലക്ഷം രൂപ അധികമായി നല്‍കേണ്ട അവസ്ഥയാണ്. മുന്‍ വര്‍ഷം ചുമട്ടുകൂലി ഇനത്തില്‍ കിന്റലിന് 57 രൂപ വാങ്ങിയിരുന്നത് ഇത്തവണ 67 രൂപയാക്കി വര്‍ധിപ്പിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കര്‍ഷകര്‍ പുഞ്ച കൃഷിയിലൂടെ തിരിച്ചു വരാനുള്ള ശ്രമം നടത്തുമ്പോള്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നയമാണ് പാടശേഖര സമിതിയിലെ ചില അംഗങ്ങള്‍ കാണിക്കുന്നതെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നും അഖിലേന്ത്യാ കിസാന്‍ സഭ തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.എം അനി അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.കെ രാധാകൃഷ്ണന്‍, ടി.ആര്‍ ബാലരാമന്‍, എസ്.ബാബു, കെ.വി ജോളി, കെ.സി രഘുവരന്‍, പി.ആര്‍ മുരുകദാസ് എന്നിവര്‍ പ്രസംഗിച്ചു.