Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റു.
14/03/2019

തലയോലപ്പറമ്പ്: കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. തലയോലപ്പറമ്പ് പെരുമ്പാട്ടത്തില്‍ പി.ജി ഷാജിമോന്റെ ഭാര്യാമാതാവ് തങ്കമ്മ (77), സുരഭിയില്‍ നീരജ് സുരേഷ് (25) എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മുറ്റം അടിച്ചുകൊണ്ടിരിക്കുന്നതിനിടെ കൂട്ടത്തോടെ എത്തിയ കടന്നലുകള്‍ തങ്കമ്മയെ ആക്രമിക്കുകയായിരുന്നു. തങ്കമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നീരജിനെയും കടന്നല്‍ കുത്തി. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് കടന്നല്‍ കൂട്ടത്തില്‍ നിന്നും രണ്ടു പേരയും രക്ഷിച്ചത്. വൈക്കത്തു നിന്നും ഫയര്‍ യൂണിറ്റ് എത്തിയെങ്കിലും കടന്നല്‍ കൂട് സമീപത്തെ മരത്തില്‍ വളരെ ഉയരത്തിലായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ മടങ്ങി. അടുത്ത ദിവസം കടന്നല്‍ കൂട്ടത്തെ ഓടിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ടി.ഷാജികുമാര്‍ പറഞ്ഞു.