Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണം
14/03/2019

വൈക്കം: ഹൈക്കോടതി ഉത്തരവു പ്രകാരം മറവന്‍തുരുത്ത് പഞ്ചായത്തിന്റെ പരിധിയില്‍ പൊതു സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍ ഹോര്‍ഡിങുകള്‍, കൊടികള്‍ എന്നിവ സ്ഥാപിച്ചവര്‍ അടിയന്തരമായി സ്വയം നീക്കം ചെയ്യണം. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ 11നു രാഷ്ട്രീയ പ്രതിനിധികളുടെ യോഗം പഞ്ചായത്ത് ഹാളില്‍ ചേരുമെന്നു സെക്രട്ടറി അറിയിച്ചു.

ബ്രഹ്മമംഗലം: ചെമ്പ് പഞ്ചായത്തിന്റെ പരിധിയില്‍ പൊതു സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍ ഹോര്‍ഡിങുകള്‍, കൊടികള്‍ എന്നിവ സ്ഥാപിച്ചവര്‍ മൂന്നു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് നീക്കം ചെയ്ത് പിഴ ഈടാക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നു സെക്രട്ടറി അറിയിച്ചു.

തലയോലപ്പറമ്പ്: പഞ്ചായത്തിന്റെ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍ ഹോര്‍ഡിങുകള്‍, കൊടികള്‍ എന്നിവ സ്ഥാപിച്ചവര്‍ മൂന്നു ദിവസത്തിനുള്ളില്‍ സ്വയം നീക്കം ചെയ്യണം. അല്ലാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് നീക്കം ചെയ്ത് പിഴ ഈടാക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നു സെക്രട്ടറി അറിയിച്ചു.