തെരഞ്ഞെടുപ്പ് കണ്വെന്ഷന് നാളെ
14/03/2019
വൈക്കം: എല്‍.ഡി.എഫ് വൈക്കം മണ്ഡലം ലോക്സഭ തെരഞ്ഞെടുപ്പ് കണ്വെന്ഷന് നാളെ നടക്കും. തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍, ടി.എന്‍ രമേശന്, സി കെ ആശ എം.എല്‍.എ, കെ.കെ ഗണേശന്, പി.സുഗതന് എന്നിവര്‍ പങ്കെടുക്കും.