Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂടിക്കാഴ്ച നടത്തി.
13/03/2019
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.സി തോമസ് ധീവരസഭാ ജില്ലാ നേതാക്കളുമായി വൈക്കത്ത് കൂടിക്കാഴ്ച നടത്തുന്നു.

വൈക്കം: കോട്ടയം ലോകസഭാ സീറ്റില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.സി തോമസ് ധീവരസഭാ ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വൈക്കത്ത് ധീവരസഭയുടെ ജില്ലാ ഓഫീസില്‍ പി.സി തോമസ് അനുയായികളുമായി എത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, സെക്രട്ടറി എം.കെ രാജു, വൈസ് പ്രസിഡന്റ് കെ.കെ അശോക് കുമാര്‍, ജോയിന്റ് സെക്രട്ടറി വി.എം ഷാജി, ട്രഷറര്‍ കെ.എസ് കുമാരന്‍ എന്നിവരുമായി പി.സി തോമസ് തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ സംസാരിച്ചു. പ്രധാനമന്ത്രി നടപ്പാക്കിയ ഒട്ടേറെ ക്ഷേമപദ്ധതികളും വികസനങ്ങളും എന്‍.ഡി.എയ്ക്ക് അനുകൂല ഘടകമാകുമെന്ന് പി.സി തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.