Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
13/03/2019

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ധീവരമഹിളാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 11ന് മത്സ്യഭവനിലേക്കു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പരമ്പരാഗത മത്സ്യതൊഴിലാളി സ്ത്രീകള്‍ക്ക് മത്സ്യതൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം നല്‍കുക, അനുബന്ധ തൊഴിലാളിയായി ചേര്‍ക്കുന്ന നടപടി അവസാനിപ്പിക്കുക, മത്സ്യതൊഴിലാളികളുടെ ഭവനനിര്‍മാണ പദ്ധതി ലൈഫ് മിഷനില്‍നിന്നും ഒഴിവാക്കി ഫിഷറീസ് വകുപ്പ് നേരിട്ടു നടപ്പിലാക്കുക, ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കുടിശ്ശിക തീര്‍ത്തു വിതരണം ചെയ്യുക, പൊതുവിപണിയില്‍ രാസവസ്തുക്കള്‍ കലരാത്ത മത്സ്യലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചു നടത്തുന്ന മാര്‍ച്ച് ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മഹിളാസഭ ജില്ലാ പ്രസിഡന്റ് സുലഭ പ്രദീപ് അധ്യക്ഷത വഹിക്കും. ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍, ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, സെക്രട്ടറി എം.കെ രാജു, സംസ്ഥാന കമ്മിറ്റി അംഗം കെ.വി മനോഹരന്‍, ഭൈമി വിജയന്‍, സൗമ്യ ഷിബു, കെ.കെ അശോക്കുമാര്‍, കെ.എസ് കുമാരന്‍, വി.എം ഷാജി, ശ്രീജാ ബിജു എന്നിവര്‍ പ്രസംഗിക്കും.