Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭവന സന്ദര്‍ശനവും സഹായദാനവും നടത്തി.
13/03/2019

വൈക്കം: ചാലപ്പറമ്പ് ഗുരുദേവ സാന്ത്വനം ചാരിറ്റിട്രസ്റ്റിന്റെ മൂന്നാമത് പ്രതിമാസ പരിപാടിയായി ഭവന സന്ദര്‍ശനവും സഹായദാനവും നടത്തി. രോഗം മൂലം വിഷമതയനുഭവിക്കുന്ന ഉദയനാപുരം വടക്കേകുന്നംപറമ്പ് സാബിയ, പുന്നശ്ശേരി വേണു, അപകടത്തില്‍പ്പെട്ട പ്ലാന്തറയില്‍ ഗിരീശന്‍ എന്നിവര്‍ക്ക് ട്രസ്റ്റ് ചെയര്‍മാന്‍ ഡി.ശശിധരന്റെയും കണ്‍വീനര്‍ എം.കെ സുഗുണന്റെയും നേതൃത്വത്തില്‍ സഹായം നല്‍കി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ദീപുദാസ്, മധു ചാണിത്തറ, സഹദേവന്‍, സിജി എന്നിവര്‍ പങ്കെടുത്തു.