Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.
12/03/2019
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ്‌

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. കൊടിയിറക്കിനു ശേഷം ഉല്ലലക്കാവില്‍ നിന്നും കാളീശ്വരം മഹാദേവക്ഷേത്രത്തിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് പുറപ്പെട്ടു. ആറാട്ട് ചടങ്ങുകള്‍ക്ക് തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. ആറാട്ടിനുശേഷം ഉല്ലലക്കാവിലേക്ക് പുറപ്പെട്ട എഴുന്നള്ളിപ്പിന് ഉല്ലല 1996-ാം നമ്പര്‍ എന്‍.എസ്.എസ് വനിതാ സമാജത്തിന്റെ താലപ്പൊലിയും അകമ്പടിയായി. ക്ഷേത്രകവാടത്തില്‍ ഭക്തര്‍ നിറപറയും വിളക്കും വച്ച് ദേവിക്ക് വരവേല്‍പ്പ് നല്‍കി. നൂറുകണക്കിന് ഭക്തര്‍ ഭഗവതിക്ക് നിറപറ സമര്‍പ്പിച്ചു. തുടര്‍ന്ന് എതിരേല്‍പ്പ്, വലിയകാണിക്ക, കലശാഭിഷേകം എന്നിവ നടന്നു. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള, ദേവസ്വം മാനേജര്‍ അഡ്വ. കെ.കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി സത്യനാഥ പണിക്കര്‍, അസിസ്റ്റന്റ് മാനേജര്‍ വേണുഗോപാല്‍, കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ നായര്‍, ശബരിമല മുന്‍മേല്‍ശാന്തി മാരാമറ്റം പി.ജെ നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.