Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഭയകേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം
12/03/2019
ഉദയനാപുരം ശ്രീനാരായണകേന്ദ്രം നിര്‍മ്മിക്കുന്ന വൃദ്ധജനങ്ങള്‍ക്കുള്ള അഭയകേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉദയനാപുരം ശ്രീനാരായണകേന്ദ്രത്തില്‍ ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കാന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നിധിസമാഹരണവും നടത്തി. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍മ്മാണോദ്ഘാടനം നടത്തി.സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് കെ.കെ സരളപ്പന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അനിരുദ്ധന്‍ മുട്ടുംപുറം, ബാബുരാജ് വട്ടോടി, സുകുമാരന്‍ വാകത്താനം, കെ.എന്‍ ബാബു, കെ.എന്‍ കാര്‍ത്തികേയന്‍, സുന്ദരന്‍ പൗര്‍ണമി, പി.ഡി ജോര്‍ജ്ജ്, കെ.പി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന പഠനക്ലാസില്‍ ധര്‍മ്മ സംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി.