Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷയ റസിഡന്റ്‌സ് വനിതാ അസ്സോസിയേഷന്‍ രൂപീകരിച്ചു.
12/03/2019
വനിതാ അസ്സോസിയേഷന്‍ രൂപീകരണ സമ്മേളനവും വനിതാ സംഗമവും അക്ഷയ റസിഡന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി.സോമന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അക്ഷയ റസിഡന്റ്‌സ് അസോസിയേഷനിലെ വനിതകളുടെ കൂട്ടായ്മയായ അക്ഷയ റസിഡന്റ്‌സ് വനിതാ അസ്സോസിയേഷന്‍ രൂപീകരിച്ചു. വനിതാ അസ്സോസിയേഷന്‍ രൂപീകരണസമ്മേളനവും വനിതാ സംഗമവും അക്ഷയ റസിഡന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി. സോമന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഷീബാപ്രകാശം അദ്ധ്യക്ഷയായി. സമ്മേളനത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു. വനിതാ അസ്സോസിയേഷന്‍ പ്രസിഡന്റായി ഷീബാ പ്രകാശത്തിനെയും സെക്രട്ടറിയായി രജിതാ ആറിനെയും വൈസ് പ്രസിഡന്റായി ബിന്ദു അജിയെയും ട്രഷററായി പി.അമ്പിളിയെയും ജോയിന്റ് സെക്രട്ടറിയായി ഷേര്‍ലി ബിജുവിനെയും തിരഞ്ഞെടുത്തു. അക്ഷയ സെക്രട്ടറി ആര്‍.മോഹന്‍കുമാര്‍, രജിതാ.ആര്‍, അമ്പിളി.പി, ബിന്ദു അജി, ഷേര്‍ലി ബിജു എന്നിവര്‍ പ്രസംഗിച്ചു.