Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി
12/03/2019
കെ.പി.എം.എസ് 1346-ാം നമ്പര്‍ പടിഞ്ഞാറെമുറി ശാഖ നിര്‍മ്മിച്ച മഹാത്മ അയ്യന്‍കാളി സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് നിര്‍വഹിക്കുന്നു.

വൈക്കം: കെ.പി.എം.എസ് 1346-ാം നമ്പര്‍ പടിഞ്ഞാറെമുറി ശാഖ നിര്‍മ്മിച്ച മഹാത്മ അയ്യന്‍കാളി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് നിര്‍വഹിച്ചു. കേരള പുലയര്‍ മഹാസഭ ഇനിമുതല്‍ രാഷ്ട്രീയപരമായി സ്വതന്ത്ര നിലപാടുകളായിരിക്കും സ്വീകരിക്കുകയെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സമുദായ അംഗങ്ങള്‍ അവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നില്‍ക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും യാതൊരു തടസ്സവും ഉണ്ടാവുകയില്ലെന്നും തുറവൂര്‍ സുരേഷ് പറഞ്ഞു. ശാഖാ പ്രസിഡന്റ് അശോകന്‍ കല്ലേപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷൈലമ്മ, ഡോ.ശ്രീദേവന്‍, ഡോ.പ്രസീന എന്നിവരെയും മുന്‍കാല പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നടന്ന ശാഖാ വാര്‍ഷികം യൂണിയന്‍ പ്രസിഡന്റ് കെ.രാജു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ജയകുമാര്‍, വി.കെ സോമന്‍, എം.കെ സോമന്‍, മനോഹരന്‍, പരമേശ്വരന്‍, അമ്മിണി, ഉഷ മുരളീധരന്‍, മിഥുന്‍, അഖില്‍, വിനീത്, കൃഷ്ണകുമാര്‍, നിധിന്‍ സി ഭാസ്്ക്കര്‍, മനോജ്, സന്ധ്യ മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അശോകന്‍ കല്ലേപ്പള്ളി (പ്രസിഡന്റ്), മനോഹരന്‍ നെടിയാറയില്‍ (സെക്രട്ടറി), രാഘവന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.