Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര ചെമ്മീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
16/02/2016
കാര ചെമ്മീന്‍ കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി നിര്‍വ്വഹിക്കുന്നു.

കേരളാ ഗവണ്‍മെന്റ് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യസമൃദ്ധി-2 പദ്ധതിയില്‍ പെടുത്തി ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അന്‍പതില്‍ പരം ഓരുജല മത്സ്യ കര്‍ഷകര്‍ക്കായി ആഞ്ചുലക്ഷം കാര ചെമ്മീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി നിര്‍വ്വഹിച്ചു. കോഡിനേററര്‍ ഡി.സത്യപ്രതന്‍, പ്രൊജക്ട് അസിസ്റ്റന്റര്‍മാരായ ആരതി.പി.സോമന്‍, ആര്യ, ധന്യ തുടങ്ങിയവര്‍ പദ്ധതി വിശദീകരണം നടത്തി. ചെമ്മീന്‍ കൃഷി നടത്തുവാന്‍ തല്പരരായ കര്‍ഷകര്‍ കോഡിനേറററുമായി 9400721518 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.