Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയക്കെടുതിയെ വെല്ലുന്ന രീതിയില്‍ വേനല്‍ കടുത്തതോടെ വൈക്കം വെന്തുരുന്നു.
11/03/2019

വൈക്കം: പ്രളയക്കെടുതിയെ വെല്ലുന്ന രീതിയില്‍ വേനല്‍ കടുത്തതോടെ വൈക്കം വെന്തുരുന്നു. നാടിന്റെ ജലസ്രോതസ്സുകളായ നാട്ടുതോടുകളും, കുളങ്ങളും കിണറുകളുമല്ലാം വറ്റിവരണ്ടു. ചില പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും ചൂടിന് ആശ്വാസമാകുന്നില്ല. നാട്ടുതോടുകളിലെ ജലം വറ്റിയതോടെ കര്‍ഷകര്‍ക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടായിരിക്കുന്നത്. കാരണം മൂവാറ്റുപുഴയാറില്‍ ഓരുവെള്ളം കയറിയതോടെ കപ്പ, വാഴ, പച്ചക്കറി, ജാതി കര്‍ഷകര്‍ നനയ്ക്കാന്‍ ഉപയോഗിച്ചിരുന്നത് നാട്ടുതോടുകളിലെ വെള്ളമായിരുന്നു. ഇപ്പോള്‍ നാട്ടുതോടുകളെല്ലാം വറ്റിവരണ്ടതോടെ വെള്ളത്തിനായി സ്വകാര്യ കുടിവെള്ള ഏജന്‍സികളെ ആശ്രയിക്കേണ്ട ഗതികേടാണ്. ഇവരാണെങ്കില്‍ അവസരം മുതലാക്കി ജനങ്ങളെ പിഴിയുന്നു. മുന്‍കാലങ്ങളില്‍ വേനല്‍ കനക്കുന്ന സമയങ്ങളില്‍ തദ്ദേശഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കുമായിരുന്നു. എന്നാല്‍ ഇതെല്ലാം ഇന്നു കാണാക്കാഴ്ചകളായി മാറിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളുടെ കുടിവെള്ള സ്രോതസ്സുകളായ കുളങ്ങളുടെ അവസ്ഥയും തീര്‍ത്തും ദയനീയമാണ്. പറമ്പുകളെ വെല്ലുന്ന രീതിയില്‍ കുളങ്ങള്‍ വറ്റിവരണ്ടു കിടക്കുന്നു. ഉഗ്രച്ചൂട്ടില്‍ കിണറുകളിലെ വെള്ളമെല്ലാം മലിനപ്പെട്ടു. പല സ്ഥലങ്ങളിലും വെള്ളം തിളച്ചുമറിയുന്ന സാഹചര്യങ്ങളുമുണ്ട്. നാട്ടുതോടുകളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന തവള, ആമ എന്നിവക്കെല്ലാം വേനല്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവയെല്ലാം ചത്തുപൊങ്ങുന്ന സാഹചര്യവും ഉണ്ട്. ഫലവൃക്ഷങ്ങള്‍ക്കും വേനല്‍ നല്‍കുന്നത് വേദനയാണ്. മാങ്ങ, ചക്ക എന്നിവയെല്ലാം വേനല്‍ച്ചൂടില്‍ കൊഴിഞ്ഞുവീഴുന്നു. കായ്ഫലമെത്തുമ്പോള്‍ ഇതിനെല്ലാം വലിയ വില പ്രതീക്ഷിച്ചിരുന്ന കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന കാഴ്ചയാണിത്. വീട്ടുമുറ്റങ്ങളില്‍ വലിയ അധ്വാനഭാരമില്ലാതെ വരുമാനം നല്‍കിക്കൊണ്ടിരുന്ന കാന്താരിചെടികളും വെയിലില്‍ കത്തിയമരുകയാണ്.