Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുംഭകുടം എഴുന്നള്ളിച്ചു.
11/03/2019
കുംഭരണിയോടനുബന്ധിച്ച് കേരള വണികവൈശ്യ സംഘം മൂത്തേടത്തുകാവ് ദേവീ ക്ഷേത്രത്തിലേക്ക് നടത്തിയ കുംഭകുട ഘോഷയാത്ര വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പുറപ്പെടുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് കേരള വണികവൈശ്യ സംഘത്തിന്റെ 27-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് കുംഭകുടം എഴുന്നള്ളിച്ചു. വണികവൈശ്യരുടെ കുടുംബ പരദേവതയായ മൂത്തേടത്തുകാവിലമ്മയുടെ സന്നിധിയിലേക്ക് വണികവൈശ്യസംഘം പതിറ്റാണ്ടുകളായി നടത്തുന്ന പൗരാണിക ചടങ്ങാണിത്. ചടങ്ങിന് മുമ്പായി ഊരുചുററ് കുംഭകുടം നടത്തി. പത്ത് ദിവസത്തെ ഊരുചുറ്റിനു ശേഷമാണ് ഭഗവതിക്ക് കുംഭകുടം വഴിപാടായി സമര്‍പ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് വണികവൈശ്യ സംഘത്തിന്റെ മുത്താരമ്മന്‍ കാവില്‍ കാര്‍മ്മികന്‍ തഴയനാട്ട് രാമചന്ദ്രന്‍ കുംഭങ്ങള്‍ നിറച്ച് പൂജ നടത്തിയശേഷം വൈക്കം ക്ഷേത്രത്തിലേക്ക് കുംഭകുട ഘോഷയാത്ര പുറപ്പെട്ടു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കാണിക്ക അര്‍പ്പിച്ച ശേഷം മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഭഗവതിയുടെ തിടമ്പേറിയ ഗജവീരന്‍, വാദ്യമേളങ്ങള്‍ എന്നിവ ഭക്തിപകര്‍ന്നു. ശാഖാ പ്രസിഡന്റ് ചന്ദ്രദാസ്, സെക്രട്ടറി എന്‍.സുരേശന്‍, ട്രഷറര്‍ രാജേഷ്, സോമശേഖരന്‍, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കുംഭങ്ങള്‍ മൂത്തേടത്തുകാവിലമ്മയ്ക്ക് സമര്‍പ്പിച്ചു.