Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാവടി സമാജത്തിന്റെ ദീപപ്രകാശനം നടത്തി
11/03/2019
സഹോദരന്‍ അയ്യപ്പന്‍ കാവടി സമാജത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തില്‍ എല്ലാവര്‍ഷവും കാവടി എഴുന്നള്ളിപ്പും അഭിഷേകവും നടത്താന്‍ രൂപീകരിച്ച കൊതവറ സഹോദരന്‍ അയ്യപ്പന്‍ കാവടി സമാജത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. പ്രശോഭന്‍ ശാന്തി, വിമല്‍കുമാര്‍ എന്നിവര്‍ കാര്‍മ്മികരായി. കൊതവറ എസ്.എന്‍.ഡി.പി ശാഖാ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കാവടി സമാജം പ്രസിഡന്റ് ഷിംജു പത്തുപറ, സെക്രട്ടറി കെ.വി പ്രകാശന്‍, കെ.റ്റി അനില്‍കുമാര്‍, വി.വി ഷാജി, മനോജ് പൂവത്തറ, വിജേഷ്, കെ.എസ് ബൈജു എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് 7ന് കാവടി ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.