Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭഗവതിയുടെ തിടമ്പ് അലങ്കാരങ്ങളോടെ എഴുന്നള്ളിച്ചു.
11/03/2019
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ ഭഗവതിയുടെ തിടമ്പ് അലങ്കാരത്തോടെ എഴുന്നള്ളിക്കുന്നു.

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ ഭഗവതിയുടെ തിടമ്പ് അലങ്കാരങ്ങളോടെ എഴുന്നള്ളിച്ചു. ഭഗവതിയുടെ തിടമ്പ് തലയെടുപ്പുള്ള ആനപ്പുറത്ത് എഴുന്നള്ളിക്കുന്നതാണ് ശ്രീബലിയുടെ പ്രത്യേകത. പിച്ചിയില്‍ ശ്രീമുരുകന്‍ ആനയാണ് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിയത്. ശാന്താനിക്കാട് സുനന്ദ, തോട്ടക്കാട്ട് പാഞ്ചാലി എന്നീ ആനകള്‍ അകമ്പടിയായി. മൂന്ന് പ്രദക്ഷിണത്തിന് വൈക്കം വേണു ചെട്ടിയാര്‍, കലാപീഠം അനീഷ,് തിരുനെല്ലൂര്‍ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് നാദസ്വര തകില്‍മേളം ഒരുക്കിയത്. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രന്‍പിള്ള, ദേവസ്വം മാനേജര്‍ അഡ്വ. കെ.കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി സത്യനാഥ പണിക്കര്‍, അസിസ്റ്റന്റ് മാനേജര്‍ വേണുഗോപാല്‍, കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ നായര്‍, ശബരിമല മുന്‍മേല്‍ശാന്തി മാരമറ്റം പി.ജെ നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.