Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു.
11/03/2019
റോട്ടറി ക്ലബ്ബിന്റെ വസ്ത്രദാനം പദ്ധതിയുടെ ഭാഗമായി വൈക്കം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡ്രസ്സ് ബാങ്കിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക് നിര്‍വഹിക്കുന്നു.

വൈക്കം: റോട്ടറി ക്ലബ്ബിന്റെ വസ്ത്രദാനം പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു. വൃദ്ധ പരിപാലന കേന്ദ്രങ്ങള്‍, അഭയകേന്ദ്രങ്ങള്‍, പുനരധിവാസകേന്ദ്രങ്ങള്‍, ആശുപത്രികള്‍, ആതുരാലയങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് പുതുവസ്ത്രങ്ങള്‍ സംഭാവന ചെയ്യുന്നതാണ് വസ്ത്രദാനം പദ്ധതി. അപകടത്തില്‍പെട്ടും രോഗം മൂലവും അടിയന്തിര ചികിത്സ തേടുന്നവര്‍ക്ക് പുതുവസ്ത്രങ്ങള്‍ ആശുപത്രിയില്‍ കരുതിവെക്കുന്നതാണ് ഡ്രസ്സ് ബാങ്ക്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമുള്ള എല്ലാ വിധത്തിലുമുള്ള വസ്ത്രങ്ങള്‍ ഇവിടെ സ്റ്റോക്ക് ഉണ്ടാകും. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക് വസ്ത്രബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍, ആര്‍.എം.ഒ ഡോ. ഷീബ, ഡോ. വിനോദ്, റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറല്‍ എന്‍.ഷൈന്‍കുമാര്‍, വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രാജു തോമസ്, സാബു വര്‍ഗീസ്, മനീഷ് ഉണ്ണിയാടന്‍, റോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.