Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക വനിതാദിനം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
09/03/2019
സോഷ്യല്‍ ജസ്റ്റീസ് ഫോറം വടയാര്‍ മാര്‍ സ്ലീബാ സ്‌കൂളില്‍ നടത്തിയ വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ആദ്യകാല സിനിമാതാരം വൈക്കം ശ്രീരഞ്ജിനിയെ ആദരിക്കുന്നു.

വൈക്കം: ലോക വനിതാദിനം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശ്രീ മഹാദേവ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപക പരിശീലകര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികള്‍ മഹാദേവ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ലീനാ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന മേഖലകളില്‍ തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളായി മാറി, സമൂഹത്തെ സ്ത്രീ ശാക്തീകരണം ബോധ്യപ്പെടുത്തുവാന്‍ ഒരോ വനിതയും പ്രതിജ്ഞയെടുക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കോളേജ് ഓഡിറ്റോറിയത്തില്‍ 'വനിതകള്‍ സാംസ്‌കാരിക സ്വാതന്ത്ര്യത്തില്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് മുഖ്യ പ്രഭാഷണം നടത്തി. അയോണ സജി അധ്യക്ഷത വഹിച്ചു. അനാമിക വി.എം പ്രബന്ധം അവതരിപ്പിച്ചു. അനിലാ ബോസ്, പോള്‍ മാത്യു, അയനാ ചന്ദ്രന്‍, അഖിലാ വത്സന്‍, ഹരികുമാര്‍, പവിഴാ മോള്‍, ജ്യോതി ലക്ഷ്മി, ജാസര്‍, കെ.കെ ബേബി എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: ചെമ്മനത്തുകര കൈരളി ഗ്രന്ഥശാലയുടെയും 62-ാം നമ്പര്‍ കരീക്കോട് അംഗന്‍വാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോക വനിതാദിനം ആഘോഷിച്ചു. അംഗന്‍വാടിയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് മെമ്പര്‍ വിഷ്ണു ഉല്ലാസ് ഉദ്ഘടനം ചെയിതു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന്‍ കടമ്പറ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.വി കനകാംബരന്‍ മുഖ്യ പ്രഭാഷണം നടത്തി. അനിലകുമാരി, കെ.സുകുമാരി, ആമിന, ബിജി സന്തോഷ്, സുലഭ സുജയ്, ഓമന സുരേഷ്, ദേവകി, ഭവാനി, ശോഭന പുത്രന്‍, ടി.ആര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: സ്ത്രീകളെ വില്‍പനചരക്കാക്കി മാറ്റുന്ന വ്യവസ്ഥിതിയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ സ്ത്രീധന നിരോധന നിയമം സമൂഹത്തിന്റെ താഴെ തട്ടിലെത്തിക്കണമെന്ന് സോഷ്യല്‍ ജസ്റ്റീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ്. സോഷ്യല്‍ ജസ്റ്റീസ് ഫോറം വടയാര്‍ മാര്‍ സ്ലീബാ യു. പി. സ്‌കൂള്‍ ഹാളില്‍ നടത്തിയ 'സ്ത്രീ സുരക്ഷ, സമൂഹ രക്ഷ' മേഖലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് നിര്‍മല ഷാജി അധ്യക്ഷത വഹിച്ചു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തില്‍ ആദ്യകാല സിനിമാതാരം വൈക്കം ശ്രീരഞ്ജിനിയെ ആദരിച്ചു. കുഞ്ഞിളംകയ്യില്‍ സമ്മാനം ജില്ലാ സെക്രട്ടറി വി.മര്‍ക്കോസ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി റാണി വൃന്ദ സ്ത്രീസുരക്ഷാ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപിക മിനി, ജിജു ജോര്‍ജ്, ലീലാമ്മ പുതിയടത്ത്, സുശീലാ ഗോപാലന്‍, സ്മിത ജിനി, കനകമ്മ വടയാര്‍, ലീലാ പൊന്നപ്പന്‍, ജിന്‍സി ബാബു, വിഷ്ണുപ്രിയ, വിനോദ് തൂമ്പുങ്കല്‍, ബെന്നി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.