Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രീമാരിററല്‍ കൗണ്‍സിലിംഗിന്റെ ഉദ്ഘാടനം
16/02/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രീമാരിററല്‍ കൗണ്‍സിലിംഗിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു

എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമണ്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രീമാരിററല്‍ കൗണ്‍സിലിംഗിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിച്ചു. നായര്‍ സമുദായത്തിലെ യുവതിയുവാക്കള്‍ക്ക് വിജയകരമായ കുടുംബജീവിതം നയിക്കുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ അറിവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, പി.ജി.എം നായര്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, ഡോ. ഇ.എന്‍ ശിവദാസ്, അഡ്വ. എ.ശ്രീകല, എസ്.മുരുകേഷ് എന്നിവര്‍ പ്രസംഗിച്ചു.