Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുമശ്ശേരി ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവം
09/03/2019
പെരുമശ്ശേരി ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനോടനുബന്ധിച്ച് സര്‍പ്പസങ്കേതത്തില്‍ നാഗയക്ഷിയുടെ പൊടിക്കളം വരച്ച് പൂജ നടത്തുന്നു.

വൈക്കം: പെരുമശ്ശേരി ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുംഭഭരണി ഉത്സവം തുടങ്ങി. ഭഗവതിക്ക് കളംപാട്ട്, സര്‍പ്പംപാട്ട്, താലപ്പൊലി, അന്നദാനം, ദീപക്കാഴ്ച, തീയാട്ട്, വടക്കുപുറത്ത് ഗുരുതി എന്നിവയാണ് ചടങ്ങുകള്‍. സര്‍പ്പസങ്കേതത്തിനു സമീപം നാഗയക്ഷിയുടെ പൊടിക്കളം വരച്ച് കളംപാട്ടും പൂജയും നടത്തി. ഉദയനാപുരം കിഴക്കേ കൊല്ലവന പി.സുന്ദരന്‍, സുജിത്ത് സുന്ദരന്‍, കണ്ണന്‍ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാഗയക്ഷിയുടെ പൂര്‍ണ്ണരൂപം എഴുതി പൂജ നടത്തിയത്. ക്ഷേത്രം തന്ത്രി നീണ്ടൂര്‍മന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ദേവന്‍ മുട്ടത്തിപ്പറമ്പ് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ക്ഷേത്രം ചടങ്ങുകള്‍. ക്ഷേത്രം പ്രസിഡന്റ് കെ.പി ഷാജി കാവുമ്മേല്‍, സെക്രട്ടറി ബിജു വി മായപ്പള്ളിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.