Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി സന്ദേശ പദയാത്ര നടത്തി.
09/03/2019
മഹാത്മജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെ 94-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഗാന്ധി സന്ദേശ പദയാത്ര കിഴക്കേ ഗോപുരനടയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: മഹാത്മജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെ 94-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗാന്ധി സന്ദേശ പദയാത്ര നടത്തി. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും ആറാട്ടുകുളങ്ങര ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റിലേക്കാണ് പദയാത്ര പുറപ്പെട്ടത്. ട്രസ്റ്റ് പ്രസിഡന്റ് രാധാ ജി നായര്‍, പ്രൊഫ.നാരായണന്‍, കലാദര്‍പ്പണം രവീന്ദ്രനാഥ്, അഡ്വ. പി.എസ് നന്ദനന്‍, സുമംഗല രാജേന്ദ്രന്‍, അജിത്കുമാര്‍ തൈലംപറമ്പില്‍, ഇന്ദിരാ ഭാസ്‌ക്കര്‍, ഡോ. ബേബി കമലം, കെ.കെ രാധാകൃഷ്ണന്‍, എസ്.ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.